തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാർത്ഥികളിൽ നൂതന ആശയങ്ങളും സംരംഭക മനോഭാവവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ക്വസ്റ്റ് ഗ്ലോബൽ സംഘടിപ്പിക്കുന്ന എൻജിനിയറിംഗ് ഇന്നവേഷൻ കോണ്ടസ്റ്റായ ഇൻജീനിയത്തിന്റെ ടോപ്പ് 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു.
ആഗോള പ്രൊഡക്ട് എൻജിനിയറിംഗ് സർവീസസ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ എൻജിനിയറിംഗ് രംഗത്തെ കഴിവുകൾ വിനിയോഗിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വേദിയായാണ് ഇൻജീനിയം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി നടത്തിവരുന്ന പരിപാടിയിൽ രാജ്യത്തുടനീളമുള്ള നിരവധി വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. 11ന് വൈകിട്ട് 5.15ന് വിർച്വൽ സെറിമണിയിലൂടെ ഇൻജീനിയത്തിന്റെ ജേതാക്കളെ പ്രഖ്യാപിക്കും.