നെടുമങ്ങാട്:പനവൂർ സ്വദേശി കൃഷ്ണൻ നായരുടെ കിണറ്റിൽ ഫിറ്റു ചെയ്തിരുന്ന വാട്ടർപമ്പ് മോഷണം നടത്തിയതിന് കരുപ്പൂർ ഉഴപ്പക്കോണം തടത്തരികത്ത് വീട്ടിൽ കൃഷ്ണനാചാരിയെ (61) നെടുമങ്ങാട് പൊലീസ് പിടികൂടി.മോഷണശ്രമത്തിനിടെ നാട്ടുകാരാണ് കൃഷണനാചാരിയെ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്.നെടുമങ്ങാട് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ,എസ്.ഐ ഭുവനേന്ദ്രൻ നായർ ,എ.എസ്.ഐ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.