
തിരുവനന്തപുരം: മുൻ ദേശീയ കായികതാരം കുഴിത്തുറ അരുമന അമ്പലക്കട സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ചിന് സമീപം ഏഞ്ചിലസ് കോട്ടേജിൽ സി. ധർമ്മൻ (85) നിര്യാതനായി. ഭാര്യ: ഫ്ളോറൻസ്. മക്കൾ: ഷാജി, ഷാലൻ, ഷിജി, ഷൈൽ. മരുമക്കൾ: ബിന്ദു, ഹേമ ജോ, സിംഹ, ജൂലി.
ഇന്ത്യൻ റെയിൽവേ ഫുട്ബോൾ ടീം മുൻ അംഗമായ ധർമ്മൻ 1963ലെ ലക്‌നൗ ദേശീയ കായികമേളയിൽ 110 മീറ്റർ ഹർഡിൽസിൽ സ്വർണ്ണമെഡൽ നേടിയിട്ടുണ്ട്. കാലാ ഘോട (കറുത്ത കുതിര) എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1961ൽ റെയിൽവെയിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സി.ആർ.പി.എഫിൽ സർക്കിൾ ഇൻസ്‌പെക്ടറായിരിക്കെ 1982ൽ സ്വയം വിരമിച്ചു. വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ ധർമ്മൻ വോളിബാൾ താരവുമായിരുന്നു. മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി ഇ. കെന്നഡി സഹോദരീപുത്രനാണ്.