
തിരുവനന്തപുരം : നന്തൻകോട് ക്ളിഫ് ഡെയിൽ അപ്പാർട്ട്മെന്റിൽ വിമലാ രവീന്ദ്രൻ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. രവീന്ദ്രൻ (ഒായിൽ പാം ഇന്ത്യ, പ്ളാന്റേഷൻ കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടർ). പരേതനായ റീഗൽ പി. വേലായുധന്റെ ഇളയ മകളും കൊല്ലം കായിക്കര പരേതനായ സി. രാമന്റെ മരുമകളുമാണ്. മക്കൾ: അജിതാ ബാലചന്ദ്രൻ, ശ്രീനിവാസ്, ബിനു, ക്യാപ്ടൻ രാജീവ്. മരുമക്കൾ: ഡോ. സി. ബാലചന്ദ്രൻ (സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റ്, ജി.ജി. ഹോസ്പിറ്റൽ), അശ്വതി, പരേതയായ ഗംഗ, പാർവ്വതി. സഹോദരങ്ങൾ: പരേതനായ റീഗൽ ശ്രീധരൻ, പരേതനായ പ്രഭാകരൻ, ഡോ. ബാബു സുഭാഷ് ചന്ദ്രൻ, മോഹൻ കുമാർ, പരേതരായ കമലാക്ഷി, സരോജിനി. സംസ്കാരം ശാന്തികവാടത്തിൽ നടന്നു.