
കിളിമാനൂർ:പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ ആറ്,ഏഴ് വാർഡുകളിലൂടെ കടന്നു പോകുന്ന പുളിമാത്ത്, കുമ്മിൾ,കല്ലറ,പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മേശിരിമുക്ക് -കല്ലിടിക്കിൽ അമ്പഴംകുഴി റോഡിന്റെ നവീകരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരി നിർവഹിച്ചു.സാമ്പത്തികവർഷത്തെ വാർഷിക പദ്ധതിയിൽ എട്ടു ലക്ഷം രൂപ ഉൾപ്പെടുത്തി കോൺക്രീറ്റ് പണികളും റീടാറിംഗ് ചെയ്തുമാണ് റോഡ് നവീകരിച്ചത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു.ജനപ്രതിനിധികളായ സി.രുഗ്മിണിഅമ്മ,എസ്.ശിവപ്രസാദ്,ബി.ജയചന്ദ്രൻ,ജി.രവീന്ദ്ര ഗോപാൽ,എസ്. സുസ്മിത,എ.എസ്.ആശ എന്നിവർ പങ്കെടുത്തു.