anu

വെഞ്ഞാറമൂട്: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അനസിനെ അനുമോദിച്ചു. കോൺഗ്രസ് പുല്ലമ്പാറ - തേമ്പാംമൂട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി മാമൂട്ടിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിന് രമേശൻ നായർ അദ്ധ്യക്ഷനായിരുന്നു. വാമനപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ, തേമ്പാംമൂട് മണ്ഡലം പ്രസിഡന്റ് ഇ.എ. അസീസ്, കോൺഗ്രസ് നേതാക്കളായ നസീർ, അബൂബക്കർ, കോമളവല്ലി, എസ്.എം. ബഷീർ, താഹിർ സിറാജ് തുടങ്ങിയവർ പങ്കെടുത്തു. പെരിങ്ങമ്മല ഇക്ബാൽ കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് അനസ്.