പാലോട്: 2021മാർച്ചിൽ വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് നാളിതുവരെ പെൻഷനോ മറ്റ് ക്ഷേമനിധി ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ആരോപിച്ചു. 1200 ഓളം അങ്കണവാടി ജീവനക്കാരാണ് പെൻഷനുൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് സർക്കാരിന്റെ കാരുണ്യത്തിനായി കാത്തിരിക്കുന്നത്.
മുപ്പതും മുപ്പത്തഞ്ചും വർഷം പണിയെടുത്തിട്ട് പെൻഷനാകുമ്പോൾ തങ്ങൾ തന്നെ വിഹിതമടയ്കുന്ന ക്ഷേമനിധിയിൽ നിന്ന് വർക്കർക്ക് 2500ഉം, ഹെൽപ്പർക്ക്1500ഉം രൂപയാണ് പെൻഷനായി ലഭിക്കുന്നത്. ജോലിക്കിടെ ഇവരിൽ പലർക്കും കൊവിഡ് പിടിപ്പെട്ടപ്പോഴും സർക്കാർ യാതൊരാനുകൂല്യങ്ങളും നല്കിയിരുന്നില്ല. ഇപ്പോൾ കൊവിഡാനന്തര ചികിത്സയ്ക്ക് പോലും ഗതിയില്ലാതെ ദുരിതത്തിലാണിവർ. ക്ഷേമനിധിയിൽ ഫണ്ടില്ലെന്നാണ് ബോർഡ് പറയുന്നത്. ഇരുപത്തിയാറ് കോടിയിലധികം രൂപ അക്കൗണ്ടിൽ ഉണ്ടെന്നാണ് വിവരാവകാശത്തിന് മറുപടി ലഭിച്ചത്. ഈ പണമെവിടെയെന്ന ചോദ്യത്തിന് ബോർഡിൽ നിന്ന് വ്യക്തമായ മറുപടിയില്ല.
വളരെ തുച്ചമായ വേതനത്തിന് ജോലി ചെയ്ത അങ്കണവാടി ജീവനക്കാരോട് സർക്കാർ കാണിക്കുന്നത് തികഞ്ഞ അനീതിയാണെന്ന് യൂണിയൻ ആരോപിച്ചു. അടുത്ത ബഡ്ജറ്റിന് മുൻപ് ആനുകൂല്യങ്ങൾ വിതരണം ചെയ്തില്ലെങ്കിൽ കൊവിഡ് പ്രോട്ടോക്കോൾ അവഗണിച്ച് പെൻഷൻകാരുടെ നിരാഹാര സമരത്തിന് നേതൃത്വം നല്കാൻ യൂണിയൻ തീരുമാനിച്ചു. പ്രസിഡന്റ് നന്ദിയോട് ജീവകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജില്ലാ യോഗത്തിൽ ടി. വിജയകുമാരി, സി.എസ്. അനിത, സുധ എൻ, കുളത്തൂർ ലളിത, ഡയനാകുമാരി, ശോഭനകുമാരി, സുജാ