
ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് സിനിമയുടെ ടീസർ പുറത്തിറങ്ങി. ഇന്നലെ ആസിഫ് അലിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്. അപൂർവ്വരാഗം ആണ് ആസിഫ് അലിയും സിബിമലയിലും ആദ്യമായി ഒന്നിക്കുന്ന ചിത്രം..ആസിഫ് അലിയുടെ മൂന്നാമത്തെ ചിത്രമായിരുന്നു അപൂർവ്വരാഗം. വയലിൻ, ഉന്നം എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു. രഞ്ജിത്താണ് കൊത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന മറ്റൊരു താരം. റോഷൻ മാത്യു, നിഖില വിമൽ, സുരേഷ് കൃഷ്ണ, സുദേവ് നായർ എന്നിവരാണ് മറ്റു താരങ്ങൾ. ഗോൾഡ് കോയിൻ മോക്ഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ് നിർമ്മാണം. തിരക്കഥ: ഹേമന്ദ്കുമാർ, ഛായാഗ്രഹണം: പ്രശാന്ത് രവീന്ദ്രൻ.