
പ്രിയ കൂട്ടുകാർക്കൊപ്പം ഗീതുമോഹൻദാസ് പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ഭാവന, സംയുക്ത വർമ്മ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ഗീതു മോഹൻദാസ് പങ്കുവച്ചത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ സംയുക്തയും ഭാവനയും ഒന്നിച്ചുള്ള ചിത്രം കാണാൻ കഴിഞ്ഞതിന്റെ ആഹ്ളാദമാണ് ആരാധകർക്ക്. നടി വിമല രാമൻ ഉൾപ്പെടെയുള്ളവർ ചിത്രത്തിന് കമന്റുകളുമായി എത്തി. മഞ്ജു വാര്യരും ഗീതു മോഹൻദാസും ഭാവനയും സംയുക്ത വർമ്മയും പൂർണ ഇന്ദ്രജിത്തും ഉൾപ്പെടുന്ന ഈ ചങ്ങാതിക്കൂട്ടം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.അഭിനയരംഗത്ത് നിന്നു വിട്ടുനിൽക്കുന്ന ഗീതു മോഹൻദാസ് സംവിധാരംഗത്താണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്.