fz

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദൻ മാർച്ച് 3ന് തിയേറ്ററിൽ എത്തും. മായാനദിക്കുശേഷം ടൊവിനോ തോമസും ആഷിഖ് അബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നാരദൻ. അന്ന ബെൻ, ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയരാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പലേരി, ജയരാജ് വാര്യർ എന്നിവരാണ് മറ്റു താരങ്ങൾ. ഉണ്ണി ആർ. ആണ് തിരക്കഥാകൃത്ത്.

സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും റിമ കല്ലിംഗലും ചേർന്നാണ് നിർമ്മാണം. ഛായാഹ്രണം ജാഫർ സാദിഖ്, എഡിറ്റർ: സൈജു ശ്രീധരൻ, സംഗീത സംവിധാനം: ഡി.ജെ. ശേഖർ മേനോൻ.അതേസമയം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തല്ലുമാലയിൽ അഭിനയിച്ചു വരികയാണ് ടൊവിനോ തോമസ്. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക.