
നെയ്യാറ്റിൻകര: ലോക കാൻസർ ദിനാചരണത്തോടനുബദ്ധിച്ച് നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി യുടെ(നിഡ്സ്) നേതൃത്വത്തിൽ കണ്ണറവിള നഴ്സറി ഹാളിൽ കേശദാനം സ്നേഹദാനം പരിപാടി സംഘടിപ്പിച്ചു. നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ ഉദ്ഘാടനം ചെയ്തു.
കണ്ണറവിള പരിശുദ്ധാത്മ ദേവാലയ സഹവികാരി ഫാ. ജസ്റ്റിൻ ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു. മുൻ നെയ്യാറ്റിൻകര നഗരസഭ കൗൺസിലർ സുനിതയുടെ ഉൾപ്പെടെ പത്തോളം പേർ കേശദാനം നടത്തി. തൃശൂർ അമല ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കമ്മീഷൻന്‍ സെക്രട്ടറിമാരായ ഫാ. ഡെന്നിസ് മണ്ണൂർ, ഫാ. ക്ലീറ്റസ്, അഗ്രികൾച്ചർ ആനിമേറ്റർ അൽഫോൻസ, ആന്റിൽസ് നഴ്സറി കോ - ഓഡിനേറ്റർ ലളിത സി, മേഖല ആനിമേറ്റർ ബീന കുമാരി, യൂണിറ്റ് സെക്രട്ടറി ബിജോയ്, സിസ്റ്റർ ലിനു ജോസ്, പൈസപർവീൻ, നയന, പ്രഭവിക്ടർ എന്നിവർ പങ്കെടുത്തു.