
പൂവാർ:ഭാരതീയ ദളിത് കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ 101-മത് ജന്മദിനാഘോഷം സംഘടിപ്പിച്ചു.നെയ്യാറ്റിൻകര പാർക്ക് ജംഗ്ഷനിൽ നടന്ന പുഷ്പാർച്ചനയിൽ ദളിത് കോൺഗ്രസ് നെയ്യാറ്റിൻകർ ബ്ലോക്ക് പ്രസിഡന്റ് ആർ.വി.രതീഷ് അദ്ധ്യക്ഷത വഹിച്ചു.ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.എം.മൊഹിനുദ്ദീൻ, അഡ്വ.വിനോദ് സെൻ,കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്ര കുമാർ,ഡി.സി.സി മെമ്പർമാരായ അഡ്വ.ആർ.അജയകുമാർ,അഹമ്മദ് ഖാൻ, മണ്ഡലം പ്രസിഡന്റുമാരായ എം.സി.സെൽവരാജ്. അഡ്വ.പി.സി.പ്രതാപ്,നെയ്യാറ്റിൻകര അജിത്,ജയരാജ്,സഹകരണ ജനാധിപത്യ വേദി ചെയർമാൻ ശൈലേന്ദ്രകുമാർ,പ്രവാസി കോൺഗ്രസ് പ്രസിഡന്റ് അമരവിള വിൽസെന്റ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അരുൺ സേവ്യർ,സജ്ജീവ് കുമാർ എന്നിവർ സംസാരിച്ചു.