പാലോട്:പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യമുയർത്തി നന്ദിയോട് പഞ്ചായത്തിലെ ആലുങ്കുഴി വാർഡിൽ രാത്രി നടത്തം സംഘടിപ്പിച്ചു.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുക,ലിംഗസമത്വം ഉറപ്പാക്കുക എന്നീ സന്ദേശങ്ങളുടെ പ്രചരണാർത്ഥം വനിതാ ശിശുവികസന വകുപ്പിന്റെ ഓറഞ്ച് ദി വേൾഡ് കാമ്പെയിനോടനുബന്ധിച്ചാണ് സംഘടിപ്പിച്ചത്.ആലുങ്കുഴി വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ കാനാവിൽ ഷിബു ഉദ്ഘാടനം ചെയ്തു.എ.എൽ.എം.എസ്.സി അംഗങ്ങളെ കൂടാതെ ജയകുമാരി, ലിബി, എ.ഡി.എസ് ചെയർപേഴ്സൺ ഗീതാകുമാരി,ഇന്ദിര,ബിന്ദു,ബീന,ബീനാ മോൾ,സനില,ഷീബ തുടങ്ങിയവർ നേതൃത്വം നൽകി.