വക്കം: വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്യുകയും സെക്രട്ടറിയെ അസഭ്യം പറയുകയും ചെയ്‌ത സംഭവത്തിൽ ഭരണകക്ഷി അംഗത്തെ താക്കീത് ചെയ്‌തു. രണ്ടാം വാർഡ് അംഗം ലാലിജയെയാണ് ഡി.സി.സി നടപടിയെടുത്തത്.

പട്ടികജാതി വിഭാഗത്തിലെ കട്ടിൽ വിതരണ ചടങ്ങിൽ തന്റെ വാർഡിലെ അംഗങ്ങൾ ഗുണഭോക്തൃ ലിസ്റ്റിൽ ഇല്ലെന്നാരോപിച്ചാണ് പ്രസിഡന്റ് താജുന്നീസയെ കൈയേറ്റം ചെയ്യുകയും സെക്രട്ടറിയെ അസഭ്യം പറയുകയും ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരും കടയ്‌ക്കാവൂർ പൊലീസിൽ പരാതി നൽകീരുന്നു.

കഴിഞ്ഞ ദിവസം ഭരണസമിതി അംഗങ്ങളെയും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അംബീരാജ്, ഡി.സി.സി സെക്രട്ടറിമാരായ വക്കം സുകുമാരൻ, പി. ഉണ്ണിക്കൃഷ്ണൻ, എം.ജെ. ആനന്ദ് എന്നിവരുമായി ഡി.സി.സി പ്രസിഡന്റ് പാലോട് രവി നടത്തിയ ചർച്ചയിലാണ് ലാലിജയെ താക്കീത് ചെയ്‌തത്.