തിരുവനന്തപുരം:പെന്തകോസ്ത്ൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്താനിരുന്ന പ്രതിഷേധകൂട്ടായ്മ പിൻവലിച്ചു. ഞായറാഴ്ച്ച ആരാധനയ്ക്ക് അനുമതി നൽകിയ സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും പി.സി.ഐ അഭിപ്രായപ്പെട്ടു.ഞായറാഴ്ച്ച ആരാധന വിലക്കുന്നതിനെതിരെ കെ.സി.ബി.സി,ഐ.പി.സി,എൻ.സി.എം.ജെ,കെ.സി.സി,കെ.ആർ.എൽ.സി.സി തുടങ്ങിയ ക്രൈസ്തവ സംഘടനകൾ രംഗത്ത് വന്നിരുന്നു.ഇതിൽ പ്രതിഷേധിച്ച് മുഖ്യ മന്ത്രി,ആരോഗ്യ മന്ത്രി,ചീഫ് സെക്രട്ടറി,ഡി.ജി.പി,പ്രതിപക്ഷ നേതാവ് എന്നിവർക്ക് പി.സി.ഐ നിവേദനവും നൽകിയിരുന്നു.