വിതുര:പ്രസിദ്ധമായ ചായംശ്രീഭദ്രകാളി ക്ഷേത്രത്തിലെ ദേശീയമഹോത്സവവും,നേർച്ചതൂക്കവും,പ്രതിഷ്ഠാവാർഷികവും ഇന്ന് മുതൽ 13 വരെ നടക്കും. കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ ഇക്കുറി സമൂഹപൊങ്കാലയും,അന്നദാനവും ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.ജെ.ജയചന്ദ്രൻനായർ,എസ്.സുകേഷ് കുമാർ,എൻ.രവീന്ദ്രൻനായർ,കെ.മുരളീധരൻനായർ,എസ്.ജയേന്ദ്രകുമാർ എന്നിവർ അറിയിച്ചു. ക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ച് ഭക്തർക്ക് വിതരണം നടത്തും.ഇന്ന് രാവിലെ പതിവ്പൂജകൾക്കും വിശേഷാൽപൂജകൾക്കും ശേഷം 7ന് പന്തൽകാൽനാട്ടുകർമ്മം,10.15ന് തൃക്കൊടിയേറ്റ്,10.45 ന് കാപ്പ്കെട്ട്,പാടികുടിയിരുത്ത്,വൈകിട്ട് വിശേഷാൽപൂജകൾ,രാത്രി 7 ന് ഭക്തിഗാനസുധ,നാളെ രാവിലെ 6 ന് മഹാഗണപതിഹോമം,10 ന് നാഗരൂട്ട്,വൈകിട്ട് 6.30ന് അലങ്കാരദീപാരാധന,രാത്രി 7ന് ദേവീതൂക്കം നറുക്കെടുപ്പ്,തുടർന്ന് ദേവീതൂക്കം പ്രദക്ഷിണം,8ന് വലിയപടുക്ക,തുടർന്ന് കരാക്കേ ഗാനമേള,7ന് രാവിലെ പതിവ് പൂജകളും വിശേഷാൽപൂജകളും,വൈകിട്ട് അലങ്കാര ദീപാരാധന,രാത്രി മാലപ്പുറംപാട്ട്,തുടർന്ന് ചായത്തമ്മയ്ക്ക് താലിസമർപ്പണം,8 ന് രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും,വൈകിട്ട് അലങ്കാരദീപാരാധന,തുടർന്ന് തൂക്ക പ്രദക്ഷിണം,രാത്രി 7ന് ഭക്തിഗാനസുധ,9ന് രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും,ഉച്ചയ്ക്ക് ഭദ്രകാളിപ്പാട്ട്,വൈകിട്ട് പതിവ് പൂജകൾ,10ന് രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും,വൈകിട്ട് അലങ്കാര ദീപാരാധന തുടർന്ന് തൂക്കപ്രദക്ഷിണം,11ന് രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും,12ന് രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും.തുടർന്ന് പൊങ്കാല,വൈകിട്ട് വണ്ടിയോട്ടം ഉരുൾ,വലിഉരുൾ തുടർന്ന് അലങ്കാരദീപാരാധന,രാത്രി 7 ന് തൂക്കംപ്രദക്ഷിണം,തൂക്കം നേർച്ച,7.30 ന് താലപ്പൊലി,12ന് രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും,സമാപനദിനമായ 13ന് രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും വൈകിട്ട് തൂക്കപ്രദക്ഷിണവും തൂക്ക നേർച്ചയും,രാത്രി 8 ന് ഒാട്ടം ചമയൽ,രാത്രി 12 ന് ഗുരുസി തുടർന്ന് പൂത്തിരമേളം.