തിരുവനന്തപുരം:ജില്ലയിലെ പെരിങ്ങമ്മലയിലെയും വിതുരയിലെയും ആദിവാസി പെൺകുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ ആവശ്യപ്പെട്ടു.അഞ്ച് മാസത്തിനിടെ അഞ്ച് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത ആദിവാസി ഊരുകൾ സന്ദർശിക്കുകയായിരുന്നു ഉസ്മാൻ.എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് നിസാമുദ്ദീൻ തച്ചോണം, ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, മണ്ഡലം പ്രസിഡന്റ് അഷ്‌കർ തൊളിക്കോട്, ഇടിഞ്ഞാർ ഷിബു, ഇടിഞ്ഞാർ ഷാജഹാൻ എന്നിവരും പങ്കെടുത്തു.