
തിരുവനന്തപുരം: വാട്‌സാപ്പടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെ കേരളാ കോൺഗ്രസ് (എം) പാർട്ടിയെയും നേതൃത്വത്തെയും അപമാനിക്കുന്ന രീതിയിൽ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്‌റ്റിൻ ഡി.ജി.പി അനിൽകാന്തിന് പരാതി നൽകി. ഹൈടെക് സെല്ലിന് കൈമാറിയ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.