ll

വർക്കല: പെരുങ്കുളം മിനി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിന് സമീപം കൊല്ലയിൽ വീട്ടിൽ കെ.ആർ. ഗോപകുമാർ (56-റിട്ട. ഹെൽത്ത് സൂപ്പർവൈസർ ആരോഗ്യവകുപ്പ്) നിര്യാതനായി. 13 വർഷം ചെമ്മരുതി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. വിരമിച്ചശേഷം ചെമ്മരുതി പ്രിയദർശിനി പാലിയേറ്റീവ് കെയർ സെന്ററിന്റെ പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു. പിതാവ്: പരേതനായ കൃഷ്‌ണക്കുറുപ്പ്. മാതാവ്: രാധമ്മ, ഭാര്യ: എസ്. ബിന്ദു (വർക്കല നഗരസഭ മുൻ കൗൺസിലർ). മക്കൾ: ആര്യാ ഗോപൻ, അഭിരാമി ബി. മരുമകൻ: അഥീഷ്.