roshi-augustine

തിരുവനന്തപുരം: അധിക വാട്ടർ ബിൽ ലഭിക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ എല്ലാ ഉപഭോക്താക്കളും മീറ്ററുകൾ ദിവസവും പരിശോധിക്കണമെന്നും അപാകതകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഉപയോഗിക്കാത്ത സമയത്ത് സ്വയം കറങ്ങുന്നുണ്ടെങ്കിലോ, കൂടുതലായി കറങ്ങുന്നുണ്ടെങ്കിലോ മീറ്രറിന്റെ തകരാറാകാം. അതേസമയം, ഭൂരിഭാഗം കേസുകളിലും ഉപഭോക്താക്കൾ ശ്രദ്ധിക്കാതെ പോകുന്ന അണ്ടർഗ്രൗണ്ട് ചോർച്ചയാകാം അധിക ബില്ലിന് കാരണമാകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.