
തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദൾ വിട്ട പാർട്ടിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷേക് പി. ഹാരിസിന്റെ നേതൃത്വത്തിൽ 17 പേർ ഇന്നലെ സി.പി.എമ്മിനൊപ്പം ചേർന്നു. വൈകിട്ട് എ.കെ.ജി സെന്ററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഷാളണിയിച്ച് സ്വീകരിച്ചു. ഇനിയും കൂടുതൽ പേർ വിവിധ ജില്ലകളിൽ സി.പി.എമ്മിനൊപ്പം ചേരുന്നുണ്ടെന്നും അവർക്കെല്ലാം അതത് ജില്ലകളിൽ സി.പി.എം ജില്ലാ നേതൃത്വം സ്വീകരണമൊരുക്കുമെന്നും ഷേക് പി. ഹാരിസ് അറിയിച്ചു.
പാർട്ടിക്കൊപ്പം വരാൻ തീരുമാനിച്ചവരിൽ എൽ.ജെ.ഡിയുടെ സംസ്ഥാന നേതൃതലത്തിൽ പ്രവർത്തിച്ചവർക്ക് എന്ത് ഉത്തരവാദിത്വം നൽകണമെന്നതിൽ സി.പി.എം സംസ്ഥാനകമ്മിറ്റി പരിശോധിച്ച് തീരുമാനിക്കുമെന്ന് കോടിയേരി അറിയിച്ചു.
സംസ്ഥാന നേതൃതലത്തിൽ നിന്ന് അങ്കത്തിൽ അജയകുമാർ, വി. രാജേഷ് പ്രേം എന്നിവരടക്കമുള്ളവരാണ് സി.പി.എമ്മിൽ ചേർന്നത്.