ffff

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സി.പി.ഐ നേമം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ജെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.കാലടി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പാപ്പനം കോട് അജയൻ,കെ.ചന്ദ്രചൂഢൻ,അഡ്വ.പ്രതാപ് സിംഗ്,പ്രേമചന്ദ്രൻ,എം.എസ്.സുജിത്,ബി.ശിവകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.