തിരുവനന്തപുരം: ട്രോമാകെയർ രംഗത്തെ വിശ്വസ്‌ത കേന്ദ്രമായ എസ്.പി ഫോർട്ട് ഹെൽത്ത് കെയർ ഗ്രൂപ്പ് സേവനപാതയിൽ കാൽനൂറ്റാണ്ട് പിന്നിടുന്നു. അപകടങ്ങളിൽപ്പെടുന്നവർക്ക് ചികിത്സ ലഭ്യമാക്കാൻ ആശുപത്രികൾ മടിച്ചുനിന്ന കാലഘട്ടത്തിൽ ആക്‌സിഡന്റ് ആൻഡ് ട്രോമാ കെയറിന് വേണ്ടി ലോകോത്തര ചികിത്സ സജ്ജീകരണകളുമായി 1998ലെ റിപ്പബ്ലിക് ദിനത്തിൽ എസ്. പോറ്റിവേലു എന്ന സംരംഭകന്റെ ദീർഘ വീക്ഷണത്തോടെയുള്ള ആശയമാണ് ആക്‌സിഡന്റ് ആൻഡ് ട്രോമാ രംഗത്തും ആതുരസേവന രംഗത്തും വിശ്വസ്‌ത നാമമായി മാറിയ എസ്.പി ഫോർട്ട്.
എസ്. പോറ്റി വേലുവിന്റെ മകനായ ഡോ.പി. അശോകനാണ് ഇപ്പോൾ എസ്.പി ഫോർട്ട് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ അമരക്കാരൻ. ഡോ. അശോകനോടൊപ്പം ഡയറക്ടർമാരായി പി. മുരുകൻ, പി. സുബ്രഹ്മണ്യൻ എന്നിവരുമുണ്ട്. എസ്.പി ഫോർട്ട് ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ രണ്ടാമത്തെ ആശുപ്രതിയായ എസ്.പി ഫോർട്ട് ഹെൽത്ത് പ്ലസും സേവന പ്രവർത്തനങ്ങൾക്കായി എസ്.പി ആദർശ് ഫൗണ്ടേഷനും ആരംഭിച്ചു. അനന്തസായി ബാലസദനം ഓർഫനേജിലെ അംഗങ്ങൾക്ക് കഴിഞ്ഞ 10 വർഷമായി സൗജന്യ ചികിത്സ നൽകുന്നുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി കുറഞ്ഞ നിരക്കിൽ ചികിത്സയും ഡയാലിസിസും നൽകുന്നതിനു പുറമെ 50,000 ഡോസ് കൊവിഷീൽഡ് വാക്‌സിൻ വാങ്ങിയ വിലയ്‌ക്കും 3000 ഡോസ് സൗജന്യ വാക്‌സിനും എസ്.പി ഫോർട്ട് അടുത്തിടെ നൽകിയിരുന്നു. 25 വർഷങ്ങൾ പൂർത്തിയായ വേളയിൽ ദക്ഷിണ കേരളത്തിലെ ഏറ്റവും മികച്ച ആക്‌സിഡന്റ് ആൻഡ് - ട്രോമാ കെയർ പ്രവാസി ഭാരതി പുരസ്‌കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ.പി അശോകന് സമ്മാനിച്ചു.