തിരുവനന്തപുരം: ഹൈടെക്, സെമി കണ്ടക്ടർ, നെറ്റ്‌ വർക്കിംഗ് എന്നീ മേഖലകളിൽ എൻജിനിയറിംഗ്, ഐ.ടി സേവനങ്ങൾ നൽകുന്ന കൺസൾട്ടിംഗ് ഔട്ട്‌സോഴ്‌സിംഗ് കമ്പനിയായ അക്രീറ്റ് ഹൈടെക് സൊല്യൂഷൻസിനെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ഏറ്റെടുത്തു. പ്രോഡക്ട് എൻജീനിയറിംഗ് രംഗത്തെ മുൻനിര സ്ഥാപനമായ യു.എസ്.ടിയുടെ ഈ ഏറ്റെടുക്കൽ കമ്പനിക്ക് കൂടുതൽ കരുത്ത് പകരും. യു.എസ്.ടിയുടെ അതിസൂക്ഷ്മമായ ഡിജിറ്റൽ പ്രോഡക്ട് എൻജിനിയറിംഗ് മേഖലയിലെ കഴിവുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഈ ഏറ്റെടുക്കൽ ഏറെ സഹായിക്കുമെന്നും കമ്പനിയുടെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സുനിൽ കാഞ്ചി വ്യക്തമാക്കി.