തിരുവനന്തപുരം: കേന്ദ്രബഡ്ജറ്റ് വിദ്യാർത്ഥി വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുൺബാബു ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി.എസ്. ആന്റസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.എസ്. രാഹുൽ രാജ്, സംസ്ഥാന കമ്മിറ്റി അംഗം എം.രാഹുൽ,ജില്ലാ ജോയിൻ സെക്രട്ടറി ബി.അനീസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ലീദ അശോകൻ, ജോൺ വില്യംസ്, അതുൽ ഉണ്ണിത്താൻ, അൽ അമീൻ, അമജേഷ്, പ്രിത്വിരാജ് എന്നിവർ നേതൃത്വം നൽകി.