ksr

തിരുവനന്തപുരം: പുതിയതായി രൂപീകരിച്ച കെ.എസ്.ആർ.ടി.സി - സിഫ്ട് കമ്പനിയുടെ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് കെ.എസ്.ആർ.ടി.സി - സിഫ്ടുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

കെ.എസ്.ആർ.ടി.സി - സിഫ്ടിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവർ - കം - കണ്ടക്ടർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പുരോ​ഗതി മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തി.

ഗതാ​ഗത സെക്രട്ടറിയും, കെ.എസ്.ആർ.ടി.സി - സിഫ്ട് - സി.എം.ഡിയുമായ ബിജു പ്രഭാകർ, കെ.എസ്.ആർ.ടി.സി - സിഫ്ട് ഡയറക്ടർ ബോർഡ് അം​ഗങ്ങളായ ജോ. സെക്രട്ടറി എ. അജിത് കുമാർ, ജോ. സെക്രട്ടറി (ട്രാൻസ്പോർട്ട്) കെ. ജോസഫൈൻ എന്നിവരും പങ്കെടുത്തു. കൂടാതെ കെ.എസ്.ആർ.ടി.സി ബോർഡ് അം​ഗങ്ങളായ ഫിനാൻസ് അഡീഷണൽ സെക്രട്ടറി ലക്ഷ്മി രഘുനാഥൻ, ​ട്രാൻസ്പോർട്ട് ജോ. സെക്രട്ടറി വിജയശ്രീ കെ.എസ് , നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ എന്നിവരും സന്നിഹിതരായിരുന്നു. കെ.എസ്.ആർ.ടി.സി - സിഫ്ട് ജനറൽ മാനേജർ കെ.വി. രാജേന്ദ്രൻ, ഡി.ജി.എം (ടെക്നിക്കൽ) ഉല്ലാസ് ബാബു, കെ.എസ്.ആർ.ടി.സിയിലെ ഉന്നത ഉദ്യോ​ഗസ്ഥർ തുടങ്ങിയവരും അവലോകന യോ​ഗത്തിൽ പങ്കെടുത്തു.