
പാറശാല:ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത എൻ.സി.സി കേഡറ്റ് പാറശാല സ്വദേശി അനുഷ്ക ബിനുവിനെ പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ചേർന്ന് വീട്ടിലെത്തി അനുമോദിച്ചു.എൻ.സി.സിയിൽ നിന്ന് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത 52 പേരിൽ കേരളത്തിൽ നിന്നുള്ള മൂന്ന് അംഗങ്ങളിലെ ഏക വനിതാ കേഡറ്റാണ് അനുഷ്ക ബിനു.കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ മൂന്നാം വർഷ ബി.എസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയായ അനുഷ്ക ബിനു എൻ.സി.സി യൂണിറ്റിലെ അണ്ടർ ഓഫീസർ റാങ്കിലെ കേഡറ്റാണ്.അനുഷ്കയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ പഞ്ചായത്തിന്റെ വക ഉപഹാരം സമ്മാനിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സോളമൻ, ആരോഗ്യകാര്യ സമിതി ചെയർമാൻ ആര്യദേവൻ,ക്ഷേമകാര്യ വികസന സമിതി ചെയർപേഴ്‌സൺ വിനുതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.രാഹിൽ ആർ.നാഥ്,പാറശാല ഗ്രാമ പഞ്ചായത്ത് അംഗം സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.