satheeshan

തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാർ രോഗലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം കൊവിഡ് പരിശോധന നടത്തിയാൽ മതിയെന്നും രോഗലക്ഷണമുള്ളവർക്കേ സമ്പർക്ക വിലക്കുള്ളൂവെന്നുമുള്ള പുതിയ വ്യവസ്ഥാ ഇളവിന്റെ പേരിൽ മുഖ്യമന്ത്രിയെ ട്രോളി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഫേസ്ബുക് പോസ്റ്റ്. 'വിദേശ യാത്ര കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും തിരിച്ചെത്തുന്നത് കൊണ്ട് വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റെൻ ഒഴിവാക്കി എന്ന് പറയുന്നവരുണ്ട്. ഈ സംശയം നേരിട്ട് ചോദിച്ച മാദ്ധ്യമ പ്രവർത്തകരോട് രാഷ്ട്രീയ ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ആരോഗ്യ മന്ത്രിയുടെ തിരക്ക് നാം മനസിലാക്കണമല്ലോ. അതുകൊണ്ട് കൂടുതൽ ചോദ്യങ്ങൾ വേണ്ട. ചോദിച്ചാലും ഉത്തരമുണ്ടാകില്ല. എന്തായാലും പുതിയ തീരുമാനത്തിന് 'കാരണഭൂത' ൻ ആരായാലും കുഴപ്പമില്ല. അഭിവാദ്യങ്ങൾ... "- സതീശൻ പരിഹസിച്ചു.