
വിഴിഞ്ഞം: കോവളം കല്ലടിച്ചമൂല സൗമ്യ ഭവനിൽ രാജുവിന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചു. ആളപായമില്ലെങ്കിലും വീടിന്റെ അടുക്കള ഭാഗം കത്തിനശിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുതിയ സിലിണ്ടർ ഘടിപ്പിച്ച് അടുപ്പ് കത്തിക്കാൻ ശ്രമിക്കുമ്പോൾ റഗുലേറ്ററിന്റെ ഭാഗത്തു നിന്നാണ് തീ ആളിപ്പടർന്നതെന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയ വിഴിഞ്ഞം ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. അടുക്കള ഭാഗത്തെ രണ്ടു കതകുകൾ, വീട്ടുപകരണങ്ങൾ, വയറിംഗ് എന്നിവ കത്തിനശിച്ചു.