മലയിൻകീഴ് :കുരുവിൻമുകൾ റസിഡന്റ്സ് അസോസിയേഷന്റെ സ്വാതന്ത്ര്യ ദിനാഘോഷം മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി നിർവഹിച്ചു.ലോക്താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റും മലയിൻകീഴ് ജെ.പി.സ്മാരക സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ എൻ.എം.നായർ കലണ്ടർ പ്രകാശനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് നേതാവും അസോസിയേഷൻ സെക്രട്ടറിയുമായ എൻ.ഷാജി,ട്രഷറർ കെ.അശോക് കുമാർ എന്നിവർ സംസാരിച്ചു.