photo

പാലോട് : കമ്മ്യൂണിസ്റ്റ് പാർട്ടി നെടുമങ്ങാട് താലൂക്ക് കമ്മിറ്റി അസി.സെക്രട്ടറിയും അസംഘടിത തൊഴിലാളി സംഘടനാ നേതാവുമായിരുന്ന നന്ദിയോട് കടുവാപ്പാറ തടത്തിൽ വീട്ടിൽ പാലോട് ജോർജ് (84) നിര്യാതനായി. ഫാം തൊഴിലാളിയായി പാലോട്ട് താമസമാക്കിയതോടെ നെടുമങ്ങാട് താലൂക്ക് കേന്ദ്രീകരിച്ചായി സംഘടനാ പ്രവർത്തനം. കർഷക തൊഴിലാളികളെയും അസംഘടിത വിഭാഗങ്ങളെയും സംഘടിപ്പിച്ചു. 1970 ൽ പി എം സുൽത്താൻ താലൂക്ക് സെക്രട്ടറിയായിരിക്കെ ദീർഘകാലം അസി .സെക്രട്ടറിയായിരുന്നു. പൊന്നാംചുണ്ട് സമരം, നെടുമങ്ങാട് ചന്ത സമരം തുടങ്ങി പ്രസിദ്ധമായ സമരങ്ങളിൽ എൻ .എൻ. പണ്ടാരത്തിൽ, കെ .ജി .കുഞ്ഞുകൃഷ്ണ പിള്ള , പിജി വേലായുധൻ, പി ശിവശങ്കരപ്പിള്ള തുടങ്ങിയവർക്കൊപ്പം നേതൃത്വപരമായ പങ്കുവഹിച്ച് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. മുഴുവൻ സമയ സംഘടനാ പ്രവർത്തനത്തിനു വേണ്ടി പാലോട് ഫാമിലെ ജോലി ഉപേക്ഷിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് എം. ശിവതാണു പിള്ളയുടെ സന്തത സഹചാരിയായിരുന്നു.