
തിരുവനന്തപുരം:കൊവിഡ് മാനദണ്ഡം പാലിച്ച് പരിമിതമായ രീതിയിലാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുക.ക്ഷേത്ര ചടങ്ങുകളും ആചാരങ്ങളുമെല്ലാം നടത്താൻ അനുമതിയുണ്ടെങ്കിലും അതിലും കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അംബ, അംബിക,അംബാലിക എന്നീ ഓഡിറ്റോറിയങ്ങളിൽ രാവിലെയും വൈകിട്ടും ഭജന,ക്ഷേത്രകലകൾ, പുരാണപാരായണം എന്നിവ നടക്കും. നടപ്പന്തലിന് കിഴക്കുവശം തെയ്യത്തറയിൽ പടയണി,കളരിപ്പയറ്റ്,തെയ്യം, അമ്പലപ്പുഴ വേലകളി,മുത്തപ്പന്‍ വെള്ളാട്ടം എന്നീ അനുഷ്ഠാനകലകളും അരങ്ങേറും.
11ന് രാവിലെ 8.30ന് കുത്തിയോട്ട വ്രതാരംഭം. ഓരോ ദിവസവും തോറ്റംപാട്ടിൽ കണ്ണകീചരിതത്തിന്റെ ഓരോ ഭാഗമാണ് പാടുന്നത്. അംബാ ഒാഡിറ്റോറിയത്തിൽ രാവിലെ 10.30 മുതൽ പ്രസാദ ഊട്ട് തുടങ്ങും.
9ന് രാത്രി 10ന് മണക്കാട് ഗോപൻ നയിക്കുന്ന ഭക്തിഗാനമേള,14ന് വൈകിട്ട് 5ന് മാനസജപലഹരി,15ന് തോറ്റംപാട്ടിൽ കോവലന്റെ മരണത്തെ തുടർന്ന് ദുഃഖസൂചകമായി ക്ഷേത്രനട രാവിലെ താമസിച്ച് ഏഴിനാണ് തുറക്കുന്നത്.17ന് രാത്രി 10ന് കഥകളി-ദാരികവധം,18ന് രാത്രി 9.45ന് കാപ്പഴിക്കൽ,പുലർച്ചെ ഒരു മണിക്ക് കുരുതിതർപ്പണം,19ന് രാവിലെ 7ന് ക്ഷേത്രനട തുറക്കും.ട്രസ്റ്റ് ഭാരവാഹികളായ എം.എ. അജിത്കുമാർ,പി.കെ.കൃഷ്ണൻ നാ
താലപ്പൊലി 10 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് മാത്രമാക്കി
ദേവിയുടെ പുറത്തെഴുന്നള്ളിപ്പിൽ തിടമ്പിന്മേൽ സാരി ചാർത്തൽ, ഹാരം ചാർത്തൽ,
പുഷ്പവൃഷ്ടി ഒന്നും പാടില്ല.വട്ടം നിവേദ്യം മാത്രമേ പാടുള്ളൂ
ക്ഷേത്ര ദർശന സൗകര്യം ഒരുക്കുന്നതും സാമൂഹിക അകലം ഉൾപ്പെടെയുള്ള
സുരക്ഷാമാനദണ്ഡം പാലിച്ചായിരിക്കും
പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വിവിധ വകുപ്പിലെ
ജീവനക്കാർക്കായി മെസ് സൗകര്യം ഒരുക്കും
ഭക്തർക്കായി കാെവിഡ് മാനദണ്ഡം പാലിച്ച് പ്രസാദ ഉൗട്ട് നടത്തും