നെയ്യാറ്റിൻകര:കെ.എൽ.സി.എ പെരുങ്കടവിള സോണൽ സമിതി പെരുങ്കടവിള ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയ്ക്ക് രണ്ടു വർഷത്തേയ്ക്ക് ആവശ്യമായ ഒ.പി ടിക്കറ്റുകൾ അച്ചടിച്ച് നൽകി.മാരായമുട്ടം മണലുവിള ഹോമിയോ ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ ഫാ.ലൂക്ക് കടവിൽപുരയിൽ,ഫാ.സൈമൺ നേശൻ എന്നിവർ ചേർന്ന് മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മിയ്ക്ക് ഒ.പി ടിക്കറ്റ് കൈമാറി.കെ.എൽ.സി.എ പെരുങ്കടവിള സോണൽ പ്രസിഡന്റ് ബിനിൽ മണലുവിള അദ്ധ്യക്ഷത വഹിച്ചു.ബാലരാമപുരം സോണൽ പ്രസിഡന്റ് വികാസ് കുമാർ,വൈസ് പ്രസിഡന്റ് അഡ്വ.മഞ്ചു,സെക്രട്ടറി ധർമ്മരാജ്,ജോയിന്റ് സെക്രട്ടറിമാരായ സ്റ്റീഫൻ,നിർമ്മല എന്നിവർ പങ്കെടുത്തു.