ആറ്റിങ്ങൽ: കെ -റെയിൽ പദ്ധതി സി.പി.എമ്മിന്റെ വാട്ടർ ലൂ ആയിരിക്കുമെന്നും പശ്ചിമ ബംഗാളിലെ നന്ദിഗ്രാം ഇവിടെ ആവർത്തിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പാലോട് രവി . കെ- റെയിൽ വിരുദ്ധ സമര പരിപാടികൾക്ക് രൂപം നല്കാൻ ആറ്റിങ്ങൽ ഭജനമഠം ഹാളിൽ നടന്ന വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ നിയോജകമണ്ഡലങ്ങളിലെ കോൺഗ്രസ് ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് 5 വരെ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭവന സന്ദർശനത്തിലൂടെ 137 ചലഞ്ച് പദ്ധതി വിജയിപ്പിക്കാനും നിറുത്തിവച്ചിരുന്ന കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റി രൂപീകരണ ശില്പശാലകൾ 15 മുതൽ ആരംഭിക്കാനും തീരുമാനിച്ചു. കെ.പി.സി.സി ഭാരവാഹികളായ വി.പ്രതാപചന്ദ്രൻ, ജി.സുബോധൻ, വർക്കല കഹാർ, പി.എം. ബഷീർ, എൻ. സുദർശനൻ , എ. ഇബ്രാഹീം കുട്ടി,വിനോദ് സെൻ, എം.ജെ. ആനന്ദ് ,സൊണാൽ. ജി, ജോസഫ് പെരേര , ഉണ്ണികൃഷ്ണൻ, ജോഷി, കൃഷ്ണ കുമാർ,വി.കെ. രാജു , അഡ്വ: റിഹാസ് , അഡ്വ: ഷാലി . ബ്ലോക്ക് , മണ്ഡലം പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.