kjkk

ആസിഫ് അലിയും മംമ്ത മോഹൻദാസും പ്രധാന വേഷങ്ങളിലെത്തുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സേതു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മണിയൻപിള്ള രാജു ഇൻ അസോസിയേഷൻ വിത്ത് പി.എസ്.എൽ ഫിലിം ഹൗസിന്റെ ബാനറിൽ മണിയൻപിള്ള രാജുവാണ് നിർമ്മിക്കുന്നത്. നടി മംമ്ത മോഹൻദാസ് 8ന് ചിത്രത്തിന്റെ ഷൂട്ടിംഗിന് ജോയിൻ ചെയ്യുമ. തൃശൂർ മാളയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ആസിഫ് അലി, മണിയൻപിള്ള രാജു, ദിവ്യ എം. നായർ, അഞ്ജലി എന്നിവരുടെ രംഗത്തോടെയാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. ചാലക്കുടി, അന്നമനട, ഭാഗങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. വിജയ് ബാബു, ശിവ ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാര, ഡോ. റാണിരാജ്, സാദിഖ്, വിജയകുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹരി നാരായണന്റെ വരികൾക്ക് കേദാർ ആണ് ഈണം പകർന്നത്. ഹരി നാരായണന്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം: ഫയസ് സിദ്ദിഖ്, എഡിറ്റിംഗ്: ജിത്തു ജോഷി, കലാസംവിധാനം: ത്യാഗു തവനൂർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും: െ്രസ്രഫി സേവ്യർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ. കുര്യൻ, പി.ആർ.ഒ: വാഴൂർ ജോസ്.