kodiyett

വിതുര: ചായംശ്രീഭദ്രകാളി ക്ഷേത്രത്തിലെ ദേശീയമഹോത്സവവും ,നേർച്ചതൂക്കവും, പ്രതിഷ്ഠാവാർഷികവും ആരംഭിച്ചു. ഇന്നലെ രാവിലെ ക്ഷേത്രതന്ത്രി ഉണ്ണികൃഷ്ണൻപോറ്റി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ക്ഷേത്രമേൽശാന്തി എസ്.ശംഭുപോറ്റിയുടെ കാർമ്മികത്വത്തിലാണ് പൂജാദികർമ്മങ്ങൾ നടക്കുന്നത്. കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ ഇക്കുറി സമൂഹപൊങ്കാലയും,അന്നദാനവും ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.ജെ.ജയചന്ദ്രൻനായർ,എസ്.സുകേഷ് കുമാർ,എൻ.രവീന്ദ്രൻനായർ,കെ.മുരളീധരൻനായർ,എസ്.ജയേന്ദ്രകുമാർ എന്നിവർ അറിയിച്ചു. 13ന് ഉത്സവം സമാപിക്കും.