ff

തിരുവനന്തപുരം: അഖില കേരള ധീവരസഭ മുൻ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന കെ.ഭാർഗവന്റെ പതിനാലാം ചരമവാർഷികദിനത്തിൽ ധീവരസഭ ജില്ലാ കമ്മിറ്റി അദ്ദേഹത്തിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണയോഗവും സംഘടിപ്പിച്ചു.പണ്ഡിറ്റ് കറുപ്പൻ സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പനത്തുറ ബൈജു,​കാലടി സുഗതൻ,നീറമൺകര ജോയ്,ചന്ദ്രബാബു പഴഞ്ചിറ,നെല്ലിയോട് ഗിരിഷ്,ആർ.സുരേഷ് കുമാർ,പി.സുനിൽകുമാർ,ഷാജി നെല്ലിയോട് തുടങ്ങിയവർ പങ്കെടുത്തു.