
വെഞ്ഞാറമൂട്: ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പ്രവാസിയായ ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. പിരപ്പൻകോട് കൈതറ, ആർ.എസ്. ഭവനിൽ രാജൻ (52) ആണ് സുമനസുകളുടെ സഹായം തേടുന്നു. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന രാജൻ അസുഖം പിടിപ്പെട്ടതിനെ തുടർന്നാണ് നാട്ടിലെത്തിയത്. രോഗം മൂർഛിച്ചത്തോടെ ജോലിയും നഷ്ടമായി. ഭാര്യയും വിദ്യാർത്ഥികളായ 3 മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം ഇതോടെ ഇല്ലാതായി. നട്ടെല്ലിനും വാരി എല്ലുകളിലേയ്ക്കും ഇപ്പോൾ അർബുദം ബാധിച്ചിട്ടുണ്ട്. ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാനാവാത്തതിനാൽ കുടിശിഖയായി മാറിയിരിക്കുകയാണ്. ഓരോ ദിവസത്തേയും വീട്ടു ചിലവുപോലും മറ്റുള്ളവരുടെ സഹായം കൊണ്ടാണ് നടന്നു പോകുന്നത്. ചികിത്സയ്ക്കായി സുമനസുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് രാജനും കുടുംബവും. വെഞ്ഞാറമൂട് ഫെഡറൽ ബാങ്ക് ശാഖയിൽ രാജന്റെ ഭാര്യ സജിതകുമാരിയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 14220100156635 ഐഎഫ് സി കോഡ്: FDRL0001422 ഫോൺ പേ ആൻഡ് ഗൂഗിൾ പേ നമ്പർ: 9544750781.