
തിതരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 33,538 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,02,778 സാമ്പിളുകളാണ് പരിശോധിച്ചത്. 32.62 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 46,813 പേർ രോഗമുക്തരായി. 22 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 57,740 ആയി.