
വർക്കല: മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം തൊഴിലാളി മരിച്ചു. വർക്കല ചിലക്കൂർ വളളക്കടവ് ജമീലാ മൻസിലിൽ ടിപ്പുഖാൻ (50) ആണ് മരിച്ചത്. എഞ്ചിൻ ഘടിപ്പിച്ച ചെറുവള്ളത്തിൽ മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വരവെ ചിലക്കൂർ കടലിൽ വച്ച് ദേഹാസ്വാസ്ത്യം അനുപ്പെട്ട് വള്ളത്തിൽ കുഴഞ്ഞ് വീഴുകയായിരുന്നു. വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കവെയാണ് മരണം. പരേതരായ മുഹമ്മദ് ഹനീഫയുടെയും ജമീലയുടെയും മകനാണ്.
ഭാര്യ: എം സജിത. മക്കൾ: മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ബിലാൽ, മുഹമ്മദ് റിസ്വാൻ, നബീസത്തുൽ മിസ്രിയ.