pvl

പൂവച്ചൽ:പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ ഉദ്ഘാടനം ചെയ്തു.പൂവച്ചൽ പഞ്ചായത്തിൽ കോഴിമുട്ട ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യവുമായി, ഒരു വാർഡിൽ 43ന് കുടുംബങ്ങൾക്ക് അഞ്ച് കുഞ്ഞുങ്ങൾ വീതം പഞ്ചായത്തിലാകമാനം അയ്യായിരം കോഴിക്കുഞ്ഞുങ്ങളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.വൈസ് പ്രസിഡന്റ് ഒ.ശ്രീകുമാരി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തസ്ലീം,വാർഡ് അംഗങ്ങളായ കട്ടക്കോട് തങ്കച്ചൻ,അജിലാഷ്, അശ്വതി,വെറ്ററിനറി ഡോക്ടർ ജൂലി എന്നിവർ പങ്കെടുത്തു.