തിരുവനന്തപുരം: കേരള വനിതാ കമ്മിഷനുവേണ്ടി മോഷൻ പോസ്റ്ററുകൾ, വീഡിയോകൾ, അനിമേഷനുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനും അവ കമ്മിഷന്റെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രദർശിപ്പിക്കുന്നതിനും വേണ്ടി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അംഗീകൃത ഏജൻസികളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു. താല്പര്യപത്രം കേരള വനിതാ കമ്മിഷൻ, പി.എം.ജി., പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-4 എന്ന വിലാസത്തിൽ 10ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാലിലോ ലഭ്യമാക്കണം.