cartoon

സി. പി. എമ്മിന് രാഷ്ട്രീയ തലവേദന

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എഴുതിയ 'അശ്വത്ഥാമാവ് വെറും ഒരാന' എന്ന പുസ്തകത്തിലെ പരാമർശങ്ങളിൽ പ്രകോപിതയായി സ്വപ്ന സുരേഷ് നടത്തിയ തുറന്നുപറച്ചിൽ നയതന്ത്ര സ്വർണക്കടത്ത് കേസിൽ തുടരന്വേഷണത്തിന് വഴിതുറക്കും.

ഒപ്പം, സി.പി.എമ്മിനും മുഖ്യമന്ത്രിയുടെ ഓഫീസിനും മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും കുരുക്കാവുന്ന രാഷ്ട്രീയതലവേദനയായി മാറിയേക്കും.
സ്വപ്നയുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ട് പ്രതിക്കൂട്ടിൽ കയറ്രുന്നതാണ്. രാജ്യാന്തര ക്രിമിനൽ കുറ്റത്തിൽ അറിഞ്ഞോ അറിയാതെയോ മുഖ്യമന്ത്രിയുടെ ഓഫീസ് കണ്ണിയായെന്ന ഗുരുതര ആക്ഷേപം, നിയമസഭാസമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തിന് മൂർച്ചയേറിയ ആയുധമാകും.

എന്നാൽ, മുഖ്യമന്ത്രിക്ക് കാര്യങ്ങൾ അറിയാമായിരുന്നോ എന്നതിൽ തനിക്ക് വ്യക്തതയില്ലെന്ന സ്വപ്നയുടെ പ്രതികരണം ഭരണനേതൃത്വത്തിന് ആശ്വാസമാണ്. എങ്കിലും സ്വന്തം ഓഫീസിലെ വഴിവിട്ട നീക്കങ്ങൾ അറിഞ്ഞില്ലെന്ന് വരുന്നത് മുഖ്യമന്ത്രിക്ക് ക്ഷീണമാകും.

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയായുധമാക്കാൻ ബി. ജെ. പി സ്വർണക്കടത്ത് കേസ് ഉപയോഗിച്ചെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നിണി ഉയർത്തിയ ആക്ഷേപം. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾ ആയുധമാക്കി ബി.ജെ.പി തിരിച്ചടിക്കും.

ശിവശങ്കർ ഈയിടെയാണ് സസ്പെൻഷൻ കഴിഞ്ഞ് സർവീസിൽ പ്രവേശിച്ചത്.സർവീസിലിരിക്കെ കലാ,സാഹിത്യ സൃഷ്ടികൾ ഒഴിച്ചുള്ള പുസ്തകമെഴുതാൻ മുൻകൂർ അനുമതി തേടണം. ശിവശങ്കർ അനുമതി വാങ്ങിയിട്ടില്ലെന്നാണ് പൊതുഭരണവകുപ്പ് വ്യക്തമാക്കുന്നത്.

കേസുകളെ ബാധിക്കും

മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇ.ഡി. നിർബന്ധിച്ചെന്ന സ്വപ്നയുടെ ശബ്ദരേഖ ജയിലിൽ നിന്ന് പുറത്തുവന്നതിനെ തുടർന്ന് ക്രൈംബ്രാഞ്ച് രണ്ടു കേസുകൾ ഇ.ഡിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ ഈ വിഷയത്തിൽ ജസ്റ്റിസ് വി.കെ. മോഹനനെ അന്വേഷണ കമ്മിഷനായി സർക്കാർ നിയോഗിച്ചിരുന്നു. ഇതു ഹൈക്കോടതി സിംഗിൾബെഞ്ച് സ്റ്റേ ചെയ്തതിനെതിരെ സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ചിലുണ്ട്. സ്വന്തം ശബ്ദരേഖ തിരക്കഥയാണെന്ന് സ്വപ്ന ഇപ്പോൾ വെളിപ്പെടുത്തിയത് ഈ കേസുകളെ ബാധിക്കും.

സ്വപ്നയുടെ തുറന്നുപറച്ചിൽ

മുഖ്യമന്ത്രിയെ കേസിൽ കുടുക്കാൻ സമ്മർദ്ദമുണ്ടായെന്ന തന്റെ ഫോൺ സന്ദേശത്തിന് പിന്നിൽ ശിവശങ്കർ

നയതന്ത്ര ബാഗേജിൽ സ്വർണമാണെന്ന് ശിവശങ്കറിന് അറിയാമായിരുന്നു

 ബംഗളൂരുവിലേക്ക് ഒളിവിൽ പോകാനും മുൻകൂർജാമ്യം തേടാനും സഹായിച്ചത് ശിവശങ്കർ

 ലൈഫ് മിഷനിലേതടക്കം നിരവധി ഇടപാടുകളിലെ കമ്മിഷൻ പണമാണ് ശിവശങ്കറിന്റെ ലോക്കറിലുണ്ടായിരുന്നത്

`നയതന്ത്ര സ്വർണക്കടത്ത് കേസുകളിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്‌ഷൻ 173 (8) പ്രകാരം തുടരന്വേഷണത്തിന് വഴിതുറക്കാം.'

ടി. അസഫ് അലി

മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ

കേ​സ് ​തീ​ർ​ന്ന​ ​ശേ​ഷം​ ​മാ​ത്രം​ ​പ​ര​സ്യ​ ​പ്ര​തി​ക​ര​ണ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​​ഇ​പ്പോ​ഴ​ത്തെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പ​റ​യാ​നു​ള്ള​തെ​ല്ലാം​ ​പു​സ്ത​ക​ത്തി​ലു​ണ്ട്.
-എം.​ശി​വ​ശ​ങ്ക​ർ