marinja-van

കല്ലമ്പലം:പുതുശേരിമുക്ക് ഇടവൂർകോണത്ത് വാൻ നിയന്ത്രണം തെറ്റി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ആലംകോട് പള്ളിമുക്ക് സ്വദേശി ആകാശ് രാജ് (18),വർക്കല സ്വദേശി ലിജിൻ (24),കല്ലമ്പലം സ്വദേശി നസീബ് (20) എന്നിവർക്കാണ് പരിക്കേറ്റത്.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. കല്ലമ്പലം ഭാഗത്തുനിന്ന് നഗരൂരിലേക്ക് പോവുകയായിരുന്ന വാൻ എതിർദിശയിൽ നിന്ന് ഇടറോഡിലേക്ക് കയറാൻ ശ്രമിച്ച ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ വലത്തേക്ക് തിരിച്ചതിനെത്തുടർന്ന് നിയന്ത്രണംതെറ്റി നിറുത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച ശേഷം റോഡിനു കുറുകെ മറിയുകയായിരുന്നു. വാൻ അമിത വേഗതയിലായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. വാനിലെ ഡ്രൈവർക്കും സഹായിക്കും ഓട്ടോ ഡ്രൈവർക്കുമാണ് പരിക്കേറ്റത്.പൊലീസും നാട്ടുകാരും ചേർന്ന് വാഹനം ഉയർത്തി ഗതാഗതം പുനസ്ഥാപിച്ചു.കല്ലമ്പലം പൊലീസ് കേസെടുത്തു.