kerala-university

തിരുവനന്തപുരം: കേരളസർവകലാശാല ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ നടത്തിയ എം.എ.ഇംഗ്ലീഷ് പ്രീവിയസ് ആന്റ് ഫൈനൽ - പ്രൈവറ്റ് രജിസ്‌ട്രേഷൻ (സപ്ലിമെന്ററി 2016 അഡ്മിഷൻ, ആന്വൽ സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ആഗസ്റ്റിൽ നടത്തിയ ഒന്നും രണ്ടും വർഷ എം.എ.സോഷ്യോളജി (പ്രൈവറ്റ് രജിസ്‌ട്രേഷൻ, ആന്വൽ സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. ജനുവരി 2021 സ്‌പെഷ്യൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരാജയപ്പെട്ടവർ ഫെബ്രുവരിയിൽ നടക്കുന്ന അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. പരീക്ഷയ്ക്ക് ഫെബ്രുവരി 8 ന് മുൻപായി ഓഫ്‌ലൈനായി അപേക്ഷിക്കണം. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഫെബ്രുവരി 18 വരെ അപേക്ഷിക്കാം.

സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഫെബ്രുവരി 17 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

മാർച്ചിൽ നടത്തിയ രണ്ടാം വർഷ ബി.എ.പരീക്ഷയുടെ (ഏപ്രിൽ 2020 സെഷൻ ആന്റ് സെപ്തംബർ 2020 സെഷൻ) സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി 7 മുതൽ 18 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ബി.എ. റീവാല്യുവേഷൻ സെക്ഷനിൽ (ഫോൺ: 0471 2386428) ഹാജരാകണം.