
തിരുവനന്തപുരം:നഗരസഭ പരിധിയിൽ അതിദരിദ്രർ 642 പേരാണെന്ന് കൗൺസിൽ യോഗത്തിൽ ക്ഷേമകാര്യ സ്‌റ്റാൻഡിംഗ് സമിതി ചെയർമാൻ എസ് സലീം കരട് ലിസ്‌റ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.നാളെ സോണൽ ഓഫീസുകളിൽ ലിസ്‌റ്റ് പ്രസിദ്ധീകരിക്കും.പരാതികൾ ഏഴ് ദിവസത്തിനകം വാർഡ് സഭകൾ പരിശോധിച്ച് മേയർ അദ്ധ്യക്ഷയായ ഉപസമിതിക്ക് കൈമാറണം.അർഹരായവർ വിട്ടുപോയിട്ടുണ്ടെങ്കിൽ ഉൾപ്പെടുത്തുകയും അനർഹരെ ഒഴിവാക്കി അന്തിമ ലിസ്‌റ്റ് തയ്യാറാക്കുകയും കൗൺസിൽ അംഗീകരിക്കുകയും ചെയ്യും.