
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിന് പുറമേ, നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് ഇളക്കിവിട്ട ഭൂകമ്പത്തിൽ പ്രകമ്പനം കൊള്ളുന്നതിനുമിടെ, യു.എസ്, യു.എ.ഇ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. അടങ്ങിയെന്ന് തോന്നിയ വിവാദം ആളിക്കത്തിച്ചത് ശിവശങ്കരന്റെ പുസ്തകമാണെന്നിരിക്കെ, അതിൽ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്ന സൂചനകളുണ്ട്.