kobvijayanad

കോട്ടയം : കോടിമത കുറ്റിക്കാട്ട് വിജയനാഥ് (72) നിര്യാതനായി. മലകുന്നം ആനാരിൽ എ.പി. ഗോപാലൻ നായരുടെയും രത്നമ്മയുടെയും മകനാണ്. കോട്ടയത്ത് ആർ.എസ്.എസിന്റെയും ജനസംഘത്തിന്റെയും ആദ്യകാല പ്രവർത്തകനായിരുന്നു. ഭാരതീയ ജനതാ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായും, യുവമോർച്ച ദേശീയ എക്സിക്യുട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ചേന്നമംഗലം വൈശാഖിൽ സുജാത. മകൻ: സഞ്ജയ് മേനോൻ (ബംഗളൂരു). മരുമകൾ : ചെങ്ങന്നൂർ കള്ളോട്ട് പവിത്രം വീട്ടിൽ രാഗശ്രീ. സംസ്കാരം ഇന്ന് 4 ന് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ.