
വെഞ്ഞാറമൂട്: ആസാദ് കാ അമൃത്മഹോത്സവ് ശ്രദ്ധാഞ്‌ജലിയുടെ ഭാഗമായി 1962 ഇന്ത്യ -ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക് ആദര സുചകമായി നൽകുന്ന പ്രധാന മന്ത്രിയുടെ കയ്യൊപ്പോട് കൂടിയ ഫലകം മുദാക്കൽ പഞ്ചായത്തിൽ മീനാ ഭവനിൽ കൈലാസം ചെട്ടിയാരുടെ മകൻ വീരമൃതു വരിച്ച ഷണ്മുഖൻ ചെട്ടിയാർക്കുവേണ്ടി സഹോദരൻ മനോജ് കുമാറിന് കമാൻഡിംഗ് ഓഫിസർ കേണൽ മനോജ് കുമാർ ഫലകം കൈമാറി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു, ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലിസ് സുപ്രണ്ട് സുനിഷ് ബാബു, കെ.വി.വി.എസ് സ്റ്റേറ്റ് സെക്രട്ടറി സുബ്രഹ്മണ്യൻ ചെട്ടിയാർ, സ്നേഹക്കൂട് ഓർഗനൈസിംഗ് സെക്രട്ടറി എസ്. ഗോപകുമാർ, ജനമൈത്രി പൊലീസ് കോ-ഓഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, വാർഡ് മെമ്പർ ലീലാമ്മ, ലെഫ്റ്റനന്റ് ഡോക്ടർ സുനിൽരാജ്, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, എക്സ് -സർവീസ് ലീഗ് പ്രതിനിധികൾ, പൗരപ്രമുഖർ, എൻ.സി.സി കേഡറ്റുകൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.