
തിരുവനന്തപുരം: വീട്ടിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് ഇന്ന് വൈകിട്ട് 6 മുതൽ 8 വരെ ഓൺലൈനായി ആരോഗ്യവിദഗ്ദ്ധരുമായി സംവദിക്കാം. മന്ത്രി വീണാ ജോർജ്, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഡോ. വി.ആർ. രാജു എന്നിവരും രോഗികളോട് സംവദിക്കും. ഡോ.കെ.ജെ. റീന, ഡോ. സ്വപ്‌നകുമാരി, ഡോ. എസ്. ബിനോയ്, ഡോ. ടി. സുമേഷ്, ഡോ. വിനീത, ഡോ. കെ.എസ്. പ്രവീൺ, പി.കെ. രാജു, ഡോ. വി.എസ്. ദിവ്യ എന്നിവരാണ് സംശയനിവാരണം നടത്തുന്നത്.
https://youtu.be/ZZoCVbSFEL0 എന്ന യൂട്യൂബ് ലിങ്ക് വഴി പങ്കെടുക്കാം. ആരോഗ്യ വകുപ്പ് കിലയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗൃഹപരിചരണം, പിന്തുണാ സഹായ സംവിധാനങ്ങൾ എന്നീ വിഷയങ്ങളിൽ ഡോ. ജിതേഷ്, ഡോ. അമർ ഫെറ്റിൽ എന്നിവർ സംസാരിക്കും.